വിമാന യാത്രകളില്‍ വിമാനങ്ങള്‍ വൈകുന്നതോ റദ്ദാക്കുകയോ ചെയ്യുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. ഇത്തരത്തിൽ ഒരു അനുഭവം ആണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പങ്കുവയ്ക്കുന്നത്. വിമാനം വൈകിയതോടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഇൻഡിഗോ വിമാനത്തിലാണ് സംവിധായകന് ഈ ദുരനുഭവമുണ്ടായത്. യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് ഒരുമണിക്കൂറോളം കഴിഞ്ഞിട്ടും ക്യാപ്റ്റൻ വിമാനത്തില്‍ എത്തിയിട്ടില്ലെന്ന് ജൂഡ് പറയുന്നു. യാത്രക്കാരെല്ലം വിമാനത്തില്‍ ഇരിക്കുന്ന ചിത്രം ജൂഡ് ആന്റണി പങ്കുവച്ചിട്ടുണ്ട്.
"ഇൻഡിഗോ വിമാനത്തില്‍ കയറി. ഒരു മണിക്കൂറായി ക്യാപ്റ്റനുവേണ്ടി കാത്തിരിക്കുകയാണ്. നിങ്ങള്‍ എവിടെ ആണ്?? 6E447 ക്യാപ്റ്റൻ, നിങ്ങള്‍ ഇത് കാണുന്നുണ്ടെങ്കില്‍ ഉടൻ വരൂ," എന്നാൽ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ജൂഡ് ആന്റണി കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്