ചെന്നൈ: തമിഴ് നടി അതുല്യ രവിയുടെ വീട്ടിൽ മോഷണം. കോയമ്പത്തൂർ വടവള്ളി പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് പാസ്‌പോർട്ടും 2000 രൂപയും മോഷണം പോയത്. സംഭവത്തിൽ നടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സെൽവി (40) ഉൾപ്പടെ രണ്ടുപേർ പിടിയിലായി.
താനും സുഹൃത്ത് സുഭാഷിണി (40) ചേർന്നാണ് മോഷണം നടത്തിയതെന്ന് സെൽവി കുറ്റസമ്മതം നടത്തി. ഇവരുടെ പക്കൽ നിന്ന് 1500 രൂപ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അതുല്യയുടെ മാതാവ് പാസ്പോർട്ട് നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് വടവള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പാസ്പോർട്ട് കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്