ഓര്‍ഡര്‍ പ്രകാരം ആമസോണില്‍ നിന്ന് ലഭിച്ചത് 'വ്യാജ ഐഫോണ്‍ 15' ആണെന്ന് അവകാശപ്പെട്ട് അനുഭവം പങ്കിട്ടിരിക്കുകയാണ് ഒരു ഉപയോക്താവ്. ഫെബ്രുവരി 23 ന് എക്സിലെ പോസ്റ്റിലൂടെയാണ് വേദനാജനകമായ അനുഭവം പങ്കിട്ടത്. ആമസോണില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ പോസ്റ്റിനൊപ്പം ഡെലിവര്‍ ചെയ്ത ഉല്‍പ്പന്നത്തിന്റെ ചിത്രവും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. Waah @amazonIN
delivered a Fake iPhone 15. Seller is Appario. Tagged with “Amazon
choice” No cable in the box. Total Dabba. Has anyone faced similar
issue? pic.twitter.com/QjUqR7dKSU —
Gabbar (@GabbbarSingh) February
23, 2024
ഗബ്ബാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന എക്സ് ഉപയോക്താവാണ് തനിക്ക് ലഭിച്ച വ്യാജ ഐഫോണ്‍ 15-ന്റെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് പങ്കിട്ടത്. ചിത്രത്തിലെ ഫോണിന്റെ സ്‌ക്രീനില്‍ 'അണ്‍ഫോര്‍ച്ചുനെറ്റിലി, ഫോട്ടോസ് ഹാസ് സ്റ്റോപ്പേഡ്' എന്ന സന്ദേശം എഴുതികാണിക്കുന്നുണ്ട്.
''വാ! ആമസോണ്‍ ഒരു വ്യാജ ഐഫോണ്‍ 15 വിതരണം ചെയ്തു. വില്‍പ്പനക്കാരന്‍ അപ്പരില്‍ ആണ്. 'ആമസോണ്‍ ചോയ്സ്' എന്ന് ടാഗ് ചെയ്തിട്ടുണ്ട്. ബോക്‌സില്‍ കേബിള്‍ ഇല്ല. ആകെയൊരു ഡബ്ബ. ആരെങ്കിലും സമാനമായ പ്രശ്‌നം നേരിട്ടിട്ടുണ്ടോ?,' തന്റെ പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
മില്യണ്‍ വ്യൂ നേടിയ പോസ്റ്റ് പെട്ടന്ന് തന്നെ സമാനമായ അനുഭവങ്ങള്‍ ഉള്ളവരെ കണ്ടെത്തി. 'എനിക്കിത് 15 ദിവസം മുമ്പ് സംഭവിച്ചു. എന്റെ കാര്യത്തില്‍, ഐഫോണ്‍ പാക്കേജിംഗില്‍ പഴയ ആന്‍ഡ്രോയിഡ് ഫോണാണ്. എന്റെ പണം പോയി. ആമസോണ്‍ സഹായവും നിരസിച്ചു. ആമസോണില്‍ നിന്ന് വിലകൂടിയ സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ' എന്ന് ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. ആമസോണിന്റെ ഔദ്യോഗിക അക്കൗണ്ട് പോസ്റ്റിനോട് പ്രതികരിക്കുകയും നിരാശരായ ഉപയോക്താവിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തങ്ങളുടെ ആശങ്കകള്‍ പോസ്റ്റില്‍ കമന്റായി ഇട്ടു. ഒരു ഡെലിവറി മാന്‍ ഉല്‍പ്പന്നം എടുക്കാന്‍ തന്റെ വീട്ടിലേക്ക് വന്നതായി ഒരു അപ്ഡേറ്റില്‍ ഗബ്ബര്‍ പങ്കുവെച്ചു. എന്നാല്‍, ഉല്‍പ്പന്നം തിരികെ നല്‍കാനാവില്ലെന്ന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മറ്റൊരാള്‍ ആമസോണില്‍ നിന്ന് വാങ്ങിയപ്പോള്‍ ഉണ്ടായ ഭയാനകമായ അനുഭവവും പങ്കുവെച്ചു, 50,900 രൂപയ്ക്ക് ആപ്പിള്‍ വാച്ച് സീരീസ് 8 ഓര്‍ഡര്‍ ചെയ്തപ്പോള്‍ 'ഫിറ്റ് ലൈഫ്' വാച്ചാണ് പാക്കേജില്‍ കണ്ടെത്തിയതെന്നും അദ്ദേഹം കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്