“ഒരു നടി എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ വളർത്തിയെടുത്തത് മലയാളം ഇൻഡസ്ട്രിയാണ്"; തുറന്ന് പറഞ്ഞു മീന 

FEBRUARY 24, 2026, 11:48 PM

ബാലതാരമായി സിനിമയിൽ എത്തിയ ശേഷം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറിയ നടിയാണ് മീന. രജനികാന്ത്, കമൽ ഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ചിരഞ്ജീവി, ബാലകൃഷ്ണ, രവിചന്ദ്രൻ, സത്യരാജ് തുടങ്ങി നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.

ഒരു നടിയായി തന്റെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായിച്ച സിനിമാ മേഖല മലയാളമാണെന്ന് മീന പറയുന്നു. ഒരു  അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. “ഒരു നടി എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ വളർത്തിയെടുത്തത് മലയാളം ഇൻഡസ്ട്രിയാണ്. കാരണം മലയാളത്തിൽ അഭിനയത്തിന്റെ ശൈലി വ്യത്യസ്തമാണ്. ‘സാന്ത്വനം’ ആണ് എന്റെ ആദ്യ മലയാളം സിനിമ. തമിഴിലും തെലുങ്കിലും അഭിനയിക്കുമ്പോൾ ഞാൻ എന്ത് ചെയ്താലും ‘കുറച്ച് കൂടി ലൗഡ് ആയിട്ട് വേണം’ എന്നാണ് പറയുക,” മീന വ്യക്തമാക്കുന്നത്.

തെലുങ്കിൽ ചില കഥാപാത്രങ്ങളിൽ താൻ ഓവർ ആക്ടിങ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അത് അവിടെ സ്വീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു. “അവർക്കത് തന്നെയാണ് വേണ്ടത്. അത്രയൊക്കെ ചെയ്താൽ മതി എന്നൊരു തോന്നൽ ഉണ്ടായിരുന്നു,” എന്നും മീന കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

എന്നാൽ മലയാളത്തിൽ അഭിനയിക്കുമ്പോൾ സ്വാഭാവികതയ്ക്കാണ് പ്രാധാന്യമെന്ന് മീന പറയുന്നു. “നമ്മൾ അഭിനയിക്കുകയാണ്, പക്ഷേ അഭിനയിക്കുന്നതുപോലെ തോന്നരുത് — അതാണ് മലയാളം സിനിമ. തുടക്കത്തിൽ അത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. ആദ്യ സിനിമയിൽ ഞാൻ ഒരു സീൻ ഓവർ ആയി ചെയ്തപ്പോൾ സിബി മലയിൽ സാർ പറഞ്ഞത് ‘അത്ര വേണ്ട, നോർമലായി പറഞ്ഞാൽ മതി’ എന്നായിരുന്നു. ‘പഠിക്കുന്ന പോലെ പറഞ്ഞാൽ മതി’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറഞ്ഞാൽ ഇമോഷൻ വരുമോ എന്ന് ഞാൻ ചോദിക്കാറുണ്ടായിരുന്നു,” എന്നും മീന ഓർത്തെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam