കൊച്ചി: വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായ 'ദ കേരള സ്റ്റോറി'ക്ക് രണ്ടാം ഭാഗം വരുന്നു. 2013ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം, 'ബിയോണ്ട് ദ കേരള സ്റ്റോറി' എന്ന പേരിലാണ് പുറത്തിറക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. ആഷിൻ എ ഷാ ആണ് സഹനിർമാണം. സിനിമയുടെ കഥാപശ്ചാത്തലത്തേപ്പറ്റി സൂചന നൽകാത്ത മോഷൻ പോസ്റ്ററിലൂടെയായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
