ആനന്ദ് അംബാനിയുടെ വിവാഹവിശേഷങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. ഇപ്പോഴിതാ പ്രീ വെഡിങ് ആഘോഷങ്ങളെപ്പറ്റിയുള്ള രസകരമായ വാർത്തകളാണ് വൈറൽ ആവുന്നത്. ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന പരിപാടിയില്‍ ഗംഭീരമായ ഭക്ഷണമെനുവാണ് തയ്യാറാക്കപ്പെടുന്നത്. മെനുവിന്റെ വിശേഷങ്ങൾ ഇതാ.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചുള്ള ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ അറിയിച്ചതനുസരിച്ചു മെനുവില്‍ അതിഥികളുടേയും പ്രിയപ്പെട്ട വിഭവങ്ങള്‍ അണിനിരക്കും. അതിഥികളുടെ ഡയറ്റും കാര്യങ്ങളുമെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പും ഇവന്റ് ടീം നടത്തുന്നുണ്ട്. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുങ്ങുന്നത് എന്നും ഇവർ ജാംനഗറിലേക്ക് നേരത്തെ തന്നെ വിമാനമാർഗം എത്തും എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇൻഡോറി ഭക്ഷണത്തിനാണ് മെനുവില്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത് കൂടാതെ പാർസി, തായ്, മെക്സിക്കൻ, ജാപ്പനീസ് എന്നീ രുചികളും തീൻമേശയിലെത്തും. ഏഷ്യൻ വിഭവങ്ങളെല്ലാം നേരത്തേ തന്നെ മെനുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവർത്തിക്കില്ല എന്നും റിപ്പോർട്ട് ഉണ്ട്. എല്ലാം പുതിയ വിഭവങ്ങളായിരിക്കും. അതായത് 2,500 വിഭവങ്ങള്‍ എന്ന് പറയുമ്പോള്‍ ഓരോന്നിനും പ്രത്യേകതകള്‍ ഉണ്ടായിരിക്കും.
പ്രഭാതഭക്ഷണം തന്നെ എഴുപതോളം തരമുണ്ടാകും. ഉച്ചഭക്ഷണത്തിനായി മാത്രം 250ലധികം വിഭവങ്ങളുണ്ടാവും. അത്താഴത്തിനും അത്രയും തന്നെ വിഭവങ്ങളൊരുങ്ങും. അതിഥികളുടെ താത്പര്യമനുസരിച്ച് വീഗൻ വിഭവങ്ങളും ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്