ലണ്ടന്‍: ഇംഗ്ലീഷ് ഗായികയും ഗാനരചയിതാവും നടിയുമായ ലില്ലി റോസ് ബിട്രിയാസ് അലന്‍ ഏറെ ആരാധകരുള്ള താരമാണ്. താരം ഇപ്പോൾ തന്റെ കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
അഡല്‍റ്റ് ഒണ്‍ലി സൈറ്റായ ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ മാത്രം ചിത്രങ്ങള്‍ താരം സബ്‌സ്‌ക്രിപ്ഷനോടെ പോസ്റ്റ് ചെയ്തത്. പാദങ്ങളുടെ ചിത്രങ്ങള്‍ കാണുന്നതിന് പ്രതി മാസം 850 രൂപയാണ് സബ് സ്ക്രിപ്ഷന്‍ ചാർജായി ഈടാക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
തന്റെ കാലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്തുകൊണ്ട് ഇതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചുകൂടാ എന്ന ചിന്ത തനിക്ക് ഉണ്ടാകുന്നത് എന്നാണ് ലില്ലി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്