നാഗ് അശ്വിൻ്റെ സംവിധാനത്തിൽ പുറത്തു വന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രം ബോക്സ് ഓഫീസിൽ ആഗോള ബ്ലോക്ക്ബസ്റ്ററായി മാറി കഴിഞ്ഞു. അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയ വൻ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.
ചിത്രത്തിൽ ബിഗ് ബി ആണ് അശ്വത്ഥാമാവിൻ്റെ വേഷം ചെയ്തത്. ഇപ്പോൾ അമിതാബ് ബച്ചന്റെ ക്ഷമയും അർപ്പണ മനോഭാവത്തെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ. “അദ്ദേഹത്തിന് (അമിതാഭ് ബച്ചൻ) ഞങ്ങൾ ചിത്രത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അറിയാൻ ശരിക്കും ജിജ്ഞാസ ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ എങ്ങനെ 8 അടി ഉയരത്തിലാക്കും എന്നറിയാൻ അദ്ദേഹത്തിന് വലിയ ആകാംക്ഷയുണ്ടായിരുന്നു".
കൂടാതെ,അദ്ദേഹം അത്ര വലിയ താരമായിട്ടും സെറ്റിൽ നമുക്ക് പൊതുവെ ഉണ്ടാകുന്ന കാലതാമസത്തിനും, നീണ്ട ഷൂട്ട് ഷെഡ്യൂളുകൾക്കും അദ്ദേഹം ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അദ്ദേഹം ഏറ്റവും ക്ഷമയുള്ള വ്യക്തിയായിരുന്നു. ഒരിക്കലും അദ്ദേഹം തന്റെ കൃത്രിമ, വിഗ്ഗ്, താടി എന്നിവയെ കുറിച്ച് പരാതിപ്പെടില്ല എന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.
താൻ ശരിക്കും ഞെട്ടിയത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'ഞങ്ങൾ ഷൂട്ടിംഗ് നടത്തുകയായിരുന്നു, ഏറെ വൈകിയിരുന്നു. ഞങ്ങൾ ചിത്രീകരണം പൂർത്തിയാക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു, ഞാൻ ഉടൻ തന്നെ സമയം വൈകിയതിനെ കുറിച്ചും ഷൂട്ടിംഗ് നീളുന്നതിനെ കുറിച്ചും അദ്ദേഹത്തോട് ഒരു ഒഴിവ്‌കഴിവ് പറയാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ എന്നെ അത്ഭുതപെടുത്തിക്കൊണ്ട് അദ്ദേഹം എനിക്ക് വിശ്രമമുറി ഉപയോഗിച്ചിട്ട് വരാമോ? എന്ന് മാത്രമാണ് ചോദിച്ചത്. സർ, നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. കാരണം നിങ്ങൾ അത്ര മികച്ച വ്യക്തിയാണ് എന്ന് താൻ മറുപടി പറഞ്ഞു എന്നുമാണ് സംവിധായകൻ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്