നടനും നിർമാതാവും സംവിധായകനുമായ ധനുഷിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച നടി നയൻതാരയ്ക്ക് പിന്തുണയുമായി താരങ്ങള്‍. നടിമാരായ നസ്രിയ, പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, മീര നന്ദൻ, അന്ന ബെൻ, ഇഷ തല്‍വാർ തുടങ്ങിയവർ പോസ്റ്റിന് കമന്റും ലൈക്കും നല്‍കിയാണ് നയൻതാരയ്ക്ക് പിന്തുണയുമായെത്തിയത്.
നയൻതാരയ്ക്ക് പിന്തുണ നല്‍കിയ നടിമാരില്‍ നസ്രിയ, പാർവതി, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ ധനുഷിന്റെ നായികമാരായി അഭിനയിച്ചിട്ടുള്ളവരാണ്. നയൻതാരയുടെ ഭർത്താവ് വിഘ്‌നേഷും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.
നയൻതാരയുടെ പിറന്നാള്‍ ദിനമായ നവംബർ 18ന് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേല്‍' എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്ലിക്‌സില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
നിർമാതാവായ ധനുഷ് എൻഒസി (നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ 'നാനും റൗഡി താൻ' എന്ന സിനിമ തന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായില്ലെന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ നയൻതാര വിമർശിക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിർമാതാവ് ധനുഷുമായിരുന്നു. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക.
'ചിത്രത്തിലെ പാട്ടുകളായിരുന്നു എന്റെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താൻ ഏറ്റവും മികച്ചത്. എന്നാല്‍ രണ്ടുവർഷത്തോളം അഭ്യർത്ഥിച്ചിട്ടും ധനുഷ് എൻഒസി നല്‍കാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ പാട്ടുകളോ രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാൻ താങ്കള്‍ അനുമതി നിഷേധിച്ചു. നിങ്ങളുടെ വ്യക്തിപരമായ പകയാണ് ഇതിന് കാരണം.
ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിനുശേഷം താങ്കളയച്ച വക്കീല്‍ നോട്ടീസ് ആണ് ഏറെ ഞെട്ടിച്ചത്. സിനിമയിലെ പിന്നണി ദൃശ്യങ്ങള്‍ അതും ഞങ്ങളുടെ ഉപകരണങ്ങളില്‍ ഷൂട്ട് ചെയ്ത വെറും മൂന്ന് സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിങ്ങള്‍ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഞങ്ങളിത് നിയമപരമായി തന്നെ നേരിടും.
ചിത്രം ഒരു വലിയ ബ്ളോക്ക്‌ബസ്റ്ററായത് നിങ്ങളുടെ ഈഗോയെ ബാധിച്ചു. ലോകത്തിന് മുന്നില്‍ മുഖം മൂടി അണിഞ്ഞാണ് നിങ്ങള്‍ നടക്കുന്നത്. ലോകം എല്ലാവർക്കും ഉള്ളതാണ്. സിനിമ പാരമ്ബര്യമില്ലാത്ത ഒരാള്‍ വലിയ വിജയങ്ങള്‍ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണം, നിങ്ങള്‍ക്കറിയാവുന്നവരും ജീവിത്തില്‍ മുന്നോട്ട് വരട്ടെ'- എന്നായിരുന്നു നയൻതാര പോസ്റ്റില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്