നാലാം ക്ലാസിൽ പഠിക്കുമ്പോൾ ‘മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്’ എന്ന കവിതയ്ക്ക് ദേശീയ കവിതാ പുരസ്കാരം ലഭിക്കുന്നിടത്ത് നിന്നാണ് ടെയിലർ സ്വിഫ്റ്റ് എന്ന ഗായിക തന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. അന്നത്തെ നാലാം ക്ലാസ്സുകാരി ഇന്ന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള സംഗീതജ്ഞയാണ്.
ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ‘ഇറാസ് ടൂറിന്’ ഭാഷകളുടെ അതിർ വരമ്പില്ലാതെ ആരാധകർ ഏറെയാണ്.ഇപ്പോഴിതാ എല്ലാ ഇറാസ് ടൂർ പുസ്തകരൂപത്തിൽ എത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ടെയ്‌ലർ സ്വിഫ്റ്റ് തൻ്റെ സംഗീത പര്യടനത്തെ അടിസ്ഥാനമാക്കി ഒരു പുസ്തകം പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
ടെയ്‌ലറിന്റെ പുസ്തകം 'ദി ഇറാസ് ടൂർ ബുക്ക്' സംഗീത പര്യടനത്തിൽ നിന്നുള്ള 500-ലധികം ഫോട്ടോകൾ അവതരിപ്പിക്കും. മിയാമി, ന്യൂ ഓർലിയൻസ്, ടൊറൻ്റോ തുടങ്ങിയ നഗരങ്ങളിലും ഷോകൾ വരാനിരിക്കുന്നുണ്ട്.
ഇതുവരെ കാണാത്ത, തിരശ്ശീലയ്ക്ക് പിന്നിലെ ഫോട്ടോകൾ, ഓരോ രാത്രിയും നിങ്ങൾ കൊണ്ടുവന്ന എല്ലാ മാന്ത്രിക ഓർമ്മകളും നിറഞ്ഞ എൻ്റെ സ്വന്തം പ്രതിഫലനങ്ങൾ നിറഞ്ഞ ഔദ്യോഗിക ഇറാസ് ടൂർ ബുക്ക് ആവേശത്തോടെ പ്രഖ്യാപിക്കുന്നുവെന്ന് ടെയ്‌ലർ സ്വിഫ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പുസ്തകം നവംബർ 29 ന് പുറത്തിറങ്ങും, നവംബർ 30 ന് ഓൺലൈനിൽ ലഭ്യമാകും.മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് ടെയ്ലറുടെ വെബ്സൈറ്റ് പരിശോധിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്