വിവാഹ ദിവസത്തെ ചിത്രങ്ങളുമായി ഗായിക സെലീന ഗോമസ്. അമേരിക്കന്‍ പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് തന്നെ ഹഗ് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ സെലീന ഗോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
സെപ്റ്റംബർ 27 ന് ബെന്നി ബ്ലാങ്കോയെ വിവാഹം കഴിക്കാൻ ഒരുങ്ങുമ്പോൾ തന്റെ സുഹൃത്ത് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സെലീന തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
"ഷോഗേളിനോടുള്ള ബഹുമാനാർത്ഥം... ഏകദേശം 20 വർഷങ്ങൾക്ക് ശേഷം നീ എന്റെ അരികിൽ ഉണ്ടായിരുന്നതിൽ ഞാൻ ഭാഗ്യവതിയാണ്! @taylorswift, ഞാൻ നിന്നെ എന്നേക്കും എപ്പോഴും സ്നേഹിക്കുന്നു," സെലീന ഇൻസ്റ്റാഗ്രാമിൽ എഴുതി.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയിലേറെ ആയെങ്കിലും, ഇപ്പോഴും ആ സ്വപ്ന ലോകത്തു നിന്നും പുറത്തു കടക്കാൻ ബെന്നി ബ്ലാങ്കോ യ്ക്കോ സെലീന ഗോമസിനോ സാധിച്ചിട്ടില്ല. അവർ ഇരുവരും ഇപ്പോഴും ആ മനോഹരമായ മുഹൂർത്തത്തിന് മുൻപുള്ള നിമിഷങ്ങൾ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. വിവാഹത്തിന്റെ ബിടിഎസ് ചിത്രങ്ങൾ നേരത്തെ ബെന്നി ബ്ലാങ്കോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
2024 ൽ ആയിരുന്നു ഗായികയും നായിടുമായ സെലീന ഗോമസിന്റെയും ഗാനരചയിതാവും മ്യൂസിക് പ്രൊഡ്യൂസറുമൊക്കെയായ ബെന്നി ബ്ലാങ്കോയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. രണ്ട് പേരും വർക്കുമായി ബന്ധപ്പെട്ട് തിരക്കുകളിൽ ആയതിനാൽ വിവാഹം നീണ്ടു പോകുകയായിരുന്നു. വിവാഹ നിശ്ചയത്തിലും വിവാഹത്തിലും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27 ന് ആയിരുന്നു ബെന്നി ബ്ലാങ്കോയുടെയും സെലീന ഗോമസിന്റെയും വിവാഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്