അഞ്ച് ഭൂഖണ്ഡങ്ങൾ, 21 രാജ്യങ്ങൾ, 149 ഷോ..ഒടുവിൽ രണ്ട് വർഷത്തോളം നീണ്ടുനിന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ ചരിത്രം സൃഷ്ടിച്ച ഇറാസ് ടൂർ ഞായറാഴ്ച രാത്രി വാൻകൂവറിൽ അവസാനിപ്പിച്ചു.
“ഞങ്ങൾ ഈ ടൂറിലൂടെ ലോകം മുഴുവൻ പര്യടനം നടത്തി, ഞങ്ങൾ ഒരുപാട് സാഹസങ്ങൾ നടത്തിയിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരവും ശക്തവും തീവ്രവും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണിത്. ഈ ടൂറിൽ 10 ദശലക്ഷത്തിലധികം ആളുകൾക്കായി ഞങ്ങൾ പ്രകടനം നടത്തി, ഇന്ന് രാത്രി മനോഹരമായ വാൻകൂവറിൽ നിങ്ങൾക്കായി ഒരു അവസാന ഷോ ഞങ്ങൾ നൽകുന്നു. ഷോയുടെ തുടക്കത്തിൽ സ്വിഫ്റ്റ് ജനക്കൂട്ടത്തോട് പറഞ്ഞു''.
"ഈ പര്യടനം ഒരു സാഹസികതയാണ്, എൻ്റെ ബാൻഡ്, എൻ്റെ ജോലിക്കാർ, എല്ലാവരും അവരുടെ കുടുംബം ഉപേക്ഷിച്ച്, അവർക്കറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കാര്യങ്ങളിൽ നിന്നും മാറിനിന്ന് പര്യടനത്തിനായി എന്നോടൊപ്പം നിന്നു. ഒപ്പം നിങ്ങൾ തന്ന സ്വീകാര്യതയ്ക്കും വളരെ നന്ദി''- സ്വിഫ്റ്റ് കൂട്ടിച്ചേർത്തു.
അതേസമയം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സംഗീത പര്യടനമെന്ന ചരിത്രനേട്ടവും എറാസ് ടൂര്‍ സ്വന്തമാക്കിയിരുന്നു. 149 പരിപാടികള്‍ അവതരിപ്പിക്കുകയും 2.08 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 17633 കോടി രൂപ) ടിക്കറ്റുകള്‍ വിറ്റുപോകുകയും ചെയ്തു. 10.1 മില്ല്യണ്‍ ആളുകളാണ് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന പരിപാടികള്‍ കാണാനെത്തിയത്.
രണ്ട് വര്‍ഷം നീണ്ട ഇറാസ് ടൂറിന്റെ ഭാഗമായി 149 പരിപാടികളാണ് സ്വിഫ്റ്റും ടീമും അവതരിപ്പിച്ചത്. ഇത്രയും കാലത്തിനിടയില്‍ ടീമിന് 197 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 1700 കോടി രൂപ) ബോണസായി സ്വിഫ്റ്റ് സമ്മാനിച്ചത്. ട്രക്ക് ഡ്രൈവര്‍മാര്‍, പാചകക്കാര്‍, ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍മാര്‍, ലൈറ്റിങ് ആന്റ് സൗണ്ട് ക്രൂ, പ്രൊഡക്ഷന്‍ സ്റ്റാഫ്, ഡാന്‍സര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍, കൊറിയോഗ്രാഫര്‍മാര്‍, ഹെയര്‍ ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, സ്റ്റൈലിസ്റ്റ്, വീഡിയോ ക്രൂ, ഫിസിക്കല്‍ തെറാപിസ്റ്റ് തുടങ്ങി ആയിരത്തോളം തൊഴിലാളികള്‍ക്കാണ് ഇത്രയും പണം നല്‍കിയത്. 2023 മാർച്ചിൽ അരിസിലെ ഗ്ലെൻഡേലിൽ നിന്നാണ് സ്വിഫ്റ്റ് ഇറാസ് ടൂർ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്