ആരാധകരുടെ പ്രിയ താരങ്ങൾ ആണ് ടെയ്‌ലർ സ്വിഫ്റ്റും ജിജി ഹഡിഡും. ഇരുവരും ഉറ്റസുഹൃത്തുക്കൾ ആണെന്നും ഏവർക്കും അറിയാവുന്ന കാര്യം ആണ്. താരങ്ങൾ ഇരുവരും ഇപ്പോൾ ഒരുമിച്ചു ഒരു ഗേൾസ് ഔട്ടിങ്ങിനായി ന്യൂയോർക്കിൽ എത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
ശനിയാഴ്ച, ആണ് ഇരുവരും ന്യൂയോർക്ക് സിറ്റിയിൽ എത്തിയത്. മനോഹരമായ ലുക്കിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. കറുത്ത നീളൻ കൈയുള്ള ക്രോപ്പ് ടോപ്പും വെസ്റ്റ്‌വുഡ് ഹീലും സ്റ്റെല്ല മക്കാർട്ട്‌നി ബാഗും ബ്രൗൺ നിറത്തിലുള്ള പ്ലെയ്‌ഡ് മിനിസ്‌കർട്ടുമാണ് ടെയ്‌ലർ ധരിച്ചത്. ഒരു വെളുത്ത ടോപ്പിന് മുകളിൽ തവിട്ടുനിറത്തിലുള്ള ട്രെഞ്ച് കോട്ടിൽ ജിജി ഏവരെയും ഞെട്ടിച്ചു. സ്വർണ്ണാഭരണങ്ങളും മഞ്ഞ ഷോൾഡർ ബാഗും ഉപയോഗിച്ച താരം തന്റെ ലുക്ക് ലളിതവും എന്നാൽ സ്റ്റൈലിഷുമായി അവതരിപ്പിച്ചു.
ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ തരംഗമാണ്. ടെയ്‌ലറും ജിജിയും ദി കോർണർ സ്റ്റോർ റെസ്റ്റോറൻ്റിൽ ആണ് അത്താഴം കഴിച്ചത്. ദി ഇറാസ് ടൂറിൻ്റെ ഔദ്യോഗിക എക്സ് പേജും ടെയ്‌ലർ സ്വിഫ്റ്റിൻ്റെയും ജിജി ഹഡിഡിൻ്റെയും ചിത്രം ഷെയർ ചെയ്തു. ഈ ചിത്രവും ഇപ്പോൾ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്