നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ ആരാധകർ താരത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ ആണ്. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടൊപ്പം തന്നെ തന്റെ പാര്‍ട്ടി വ്യത്യസ്തമായിരിക്കണം എന്ന് വിജയി കൃത്യമായി വ്യക്തമാക്കിയിരുന്നു.
അതേസമയം തമിഴക വെട്രി കഴകം പാർട്ടിയിൽ നിന്നും ആദ്യമായി ഒരാളെ പുറത്താക്കി എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ബില്ല ജഗനെയാണ് പുറത്താക്കിയത്. ഇയാൾ നിലവില്‍ ഡിഎംകെ യൂത്ത് വിംഗിന്‍റെ സജീവ പ്രവര്‍ത്തകനാണെന്നും എന്നാൽ വിജയിയുടെ ഫാന്‍ ആണെങ്കിലും ഡിഎംകെ ബന്ധം ഉപേക്ഷിക്കാന്‍ ബില്ല ജഗൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പുറത്താക്കലിന് പിന്നില്‍ എന്നും ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
അതേസമയം നേരത്തെ ജഗന്‍റെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്