വിജയ് രാഷ്ട്രീയത്തിൽ അരങ്ങേയറ്റം കുറിച്ചത് മുതൽ വിവിധ വിവാദങ്ങൾ ആണ് പുറത്തു വന്നുകൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ നടൻ വിജയ് പുതുതായി സ്ഥാപിച്ച തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്കെതിരെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് ഘടകം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എന്ന വിവരമാണ് പുറത്തു വരുന്നത്.
വിജയ്‌യുടെ പാർട്ടി പതാക അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ പതാകയിൽ ആനകളെ ഉപയോഗിച്ചതിനാണ് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം സിക്കിമും അസമും ഒഴികെയുള്ള ഒരു സംസ്ഥാനത്തിനും ആനയെ ചിഹ്നമായി ഉപയോഗിക്കാനാവില്ല. അതിനാൽ ഇത് നീക്കം ചെയ്യണമെന്ന് ആണ് പരാതിയിലെ ആവശ്യം.
പരാതി നൽകിയ ബിഎസ്പി പ്രതിനിധി, ബിഎസ്പിയും ആന ചിഹ്നവും തമ്മിലുള്ള ദീർഘകാല ബന്ധത്തിനെ കുറിച്ചും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. "ഞങ്ങൾ ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയെ ഞങ്ങളുടെ കൊടികളിലും ചിഹ്നമായും രാജ്യമെമ്പാടും ഉപയോഗിക്കുന്നു. നീല പതാകയും ആനയും ബിഎസ്പിയുടെ ദേശീയ സ്വത്വമാണ്," എന്നാണ് പരാതിയിൽ അദ്ദേഹം വ്യക്തമാക്കുന്നത്.
അതുകൊണ്ട് തന്നെ സമാനമായ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ബിഎസ്പി ആശങ്കപ്പെടുന്നു. ചിഹ്നത്തിനെതിരെ എതിർപ്പ് ഉന്നയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ നടപടിയുണ്ടായില്ലെന്നും ബിഎസ്പി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്