നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാദ്യോഗസ്ഥരാണ് താരത്തിന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്.
തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ എയർപോർട്ടിലെത്തിയതായിരുന്നു താരം. സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ വെടിയുണ്ടകള്‍ കണ്ടെത്തിയത്.
എന്നാല്‍, തൻ്റെ സംരക്ഷണത്തിനായി ലൈസൻസുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പൊലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഡിണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ തോക്ക് ഏല്‍പ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന രേഖകളും കരുണാസ് ഉദ്യോഗസ്ഥർക്ക് കൈമാറി. രേഖകള്‍ പരിശോധിച്ച ശേഷം കരുണാസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് തിരുച്ചിയിലേക്ക് പോകാൻ ഉദ്യോഗസ്ഥർ അനുമതി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്