ബോളിവുഡ് താരം തബുവിനെ തേടി അന്താരാഷ്ട്ര അവസരം. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്‍റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്.
സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്‍റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്.
ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്‍റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം. ഡെനിസ് വിലെന്യുവിന്‍റെ വിഖ്യാത ചിത്രം ഡ്യൂണിന്‍റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. അതേസമയം സിരീസിന്‍റെ പ്രീമിയര്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്