ഷാരൂഖ് ഖാൻ്റെ അർപ്പണബോധത്തെയും ശ്രദ്ധയെയും അഭിനന്ദിച്ച് നടി തപ്‌സി പന്നു. എന്ത് ചെയ്താലും 100 ശതമാനം നൽകണമെന്ന പാഠമാണ് ഷാരൂഖ് ഖാനിൽ നിന്ന് പഠിച്ചതെന്ന് തപ്‌സി പറഞ്ഞു.
ന്യൂസ് എക്‌സിന് നൽകിയ അഭിമുഖത്തിലാണ് തപ്‌സി ഇക്കാര്യം പറഞ്ഞത്. രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
വേറെ 50 കാര്യങ്ങൾ ഉണ്ടെങ്കിലും റിഹേഴ്സലിലായിരിക്കുമ്പോൾ ഷാരൂഖ് 100 ശതമാനവും അവിടെയുണ്ടാകും. ഷൂട്ടിംഗ് സമയമത്രയും അദ്ദേഹം സെറ്റിൽ തന്നെയുണ്ടാകും, എവിടെയും പോകില്ല. നിങ്ങൾ എവിടെയായിരുന്നാലും, ജോലിസ്ഥലത്തോ വീട്ടിലോ, നിങ്ങൾ എന്ത് ചെയ്താലും 100 ശതമാനം നൽകുക. ആ അർപ്പണബോധം ഞാൻ പഠിച്ചത് ഷാരൂഖിൽ നിന്നാണ്. നിങ്ങൾ എന്ത് ചെയ്താലും ശ്രദ്ധ മാറാതെ 100 ശതമാനം നൽകുമെന്ന് ഉറപ്പ് വരുത്തണം', തപ്‌സി പറഞ്ഞു.
ഡങ്കിയിൽ മനു രന്ധാവ എന്ന കഥാപാത്രത്തെയാണ് താപ്‍സി അവതരിപ്പിച്ചത്. ചിത്രത്തിലെ ഷാരൂഖ് ഖാനൊപ്പമുള്ള താപ്സിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
രാജ്‌കുമാർ ഹിറാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഡങ്കി. രാജ്കുമാർ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്