“യൂഫോറിയ” എന്ന സീരീസിലെ താരങ്ങളായ സിഡ്നി സ്വീനിയും സെൻഡയയും ഒരു കാലത്ത് സഹോദരിമാരെ പോലെ അടുപ്പത്തിലുള്ളവർ ആയിരുന്നു. ഇവർ ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കുകയും, ഫോട്ടോകൾ എടുക്കുകയും, ഒരുമിച്ചു ഏറെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി പൂർണ്ണമായും വ്യത്യസ്തമാണ്. ഇരുവരും തമ്മിലുള്ള ‘തർക്കം’ സാമൂഹ്യമാധ്യമങ്ങളിൽ വരെ വൈറലായിരിക്കുകയാണ്.
എന്നാൽ ഈ വഴക്കിന്റെ കാരണം ആണ് രസകരം. ഈ വഴക്കിന് പിന്നിൽ വ്യക്തിപരമായ കാരണമൊന്നുമല്ല, രാഷ്ട്രീയ നിലപാടുകളിൽ ഉള്ള വ്യത്യാസം തന്നെയാണ് പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ. സിഡ്നി സ്വീനി അമേരിക്കൻ മുൻ പ്രസിഡന്റായ ഡോണൾഡ് ട്രംപിന്റെ അനുകൂലിയും, റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുന്നയാളുമാണ്. എന്നാൽ സെൻഡയ അതിന് തികച്ചും എതിർ നിലപാടുള്ള ആളാണ്.
സെൻഡയ വർഷങ്ങളായി ട്രംപിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ്. 2020-ൽ അവൾ ആരാധകരോട് “ട്രംപിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വോട്ട് ചെയ്യൂ” എന്ന് സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചിരുന്നു.
അതേസമയം ഇപ്പോൾ സിഡ്നി സ്വീനിയേയും സെൻഡയയേയും തമ്മിലുള്ള സൗഹൃദ നിലപ്പാട് എന്താണെന്ന് ഇരുവരും തുറന്നു പറഞ്ഞിട്ടില്ല. അതിനാൽ യഥാർത്ഥ കഥ എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. താരങ്ങൾ ഇരുവരും ഇത് തുറന്ന് പറഞ്ഞു രംഗത്ത് എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
