താരങ്ങളുടെ അഭിനയ ജീവിതം മാത്രമല്ല കുടുംബ ജീവിതവും കുടുംബാംഗങ്ങളുടെ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമുള്ള കാര്യമാണ്. അത്തരത്തിൽ ഒരു വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടി ധനുഷിന്റേയും ഐശ്വര്യ രജനികാന്തിന്റെയും പുത്രൻ യാത്രാ ധനുഷിന്റെ വിജയ കഥ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
യാത്രാ ധനുഷിന്റെ പ്ലസ് ടു പരീക്ഷയുടെ മാർക്ക് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യാത്രയും ലിംഗയുമാണ് ഐശ്വര്യയുടെയും ധനുഷിന്റേയും മക്കള്‍. യാത്രയാണ് മൂത്ത മകൻ. 600ല്‍ 569 ആണ് യാത്രാ ധനുഷിന്റെ മാർക്ക്. ചെന്നൈയിലെ സ്കൂളിലായിരുന്നു പഠനം. ഇപ്പോള്‍ ധനുഷിന്റെ പുത്രന് 18 വയസ് പ്രായമുണ്ട്. എല്ലാ പരീക്ഷയ്ക്കും 90 ശതമാനത്തിനു മുകളിലാണ് യാത്രാ ധനുഷിന്റെ മാർക്ക്.
ഇംഗ്ലീഷില്‍ 92 മാർക്കുണ്ട്. ഗണിതത്തില്‍ 99, ഫിസിക്സില്‍ 91, രസതന്ത്രത്തില്‍ 92, ബയോളജിയില്‍ 97, എന്നിങ്ങനെ മാർക്ക് നേടി ആണ് യാത്ര മികച്ച വിജയം നേടിയത്. മകന്റെ മാർക്കിനെ കുറിച്ച് ധനുഷും സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്