ന്യൂഡൽഹി: ഭക്ഷണപ്രിയരുടെ വയറു നിറയ്ക്കാൻ നടി സണ്ണി ലിയോൺ. നോയിഡയിൽ പുതിയ റെസ്റ്റോറൻ്റ് സംരംഭം തുടങ്ങിയിരിക്കുകയാണ് താരം.
സണ്ണി ലിയോണിൻ്റെ പുതിയ റസ്റ്റോറൻ്റിൻ്റെ പേര് 'ചിക ലോക' എന്നാണ്. ഭർത്താവ് ഡാനിയൽ വെബറിനൊപ്പം നോയിഡ സെക്ടർ 129-ലാണ് സണ്ണി തൻ്റെ പുതിയ സംരംഭം ആരംഭിച്ചത്.
ഒരു എൻ്റർടെയ്‌നർ എന്ന നിലയിൽ ഒതുങ്ങാതെ മറ്റ് പല മേഖലകളിലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പുതിയ റെസ്റ്റോറൻ്റിൻ്റെ ഉദ്ഘാടനത്തിന് ശേഷം സണ്ണി ലിയോൺ മാധ്യമങ്ങളോട് പറഞ്ഞു.
സ്പാനിഷ് ഭാഷയിൽ സണ്ണി എന്നാണ് റെസ്റ്റോറൻ്റിന് പേരിട്ടിരിക്കുന്നത്. 'ചിക ലോക' എന്നാൽ അൽപ്പം കിറുക്കുള്ള പെൺകുട്ടി എന്നാണ് അർത്ഥം എന്നും സണ്ണി വ്യക്തമാക്കി. റസ്റ്റോറന്റിന്റെ പേരിൽ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടും സണ്ണി സൃഷ്ടിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്