ജോലി അറിഞ്ഞതോടെ അമ്മ മദ്യപാനത്തിന് അടിമയായി ; സണ്ണി ലിയോണിയുടെ കഴിഞ്ഞ കാല ജീവിതം 

MAY 15, 2024, 9:15 AM

 അഡള്‍ട്ട് സിനിമകളിലൂടെയാണ് സണ്ണി ലിയോണിയെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ഇന്ന് ജീവിതം ആഘോഷമാക്കുമ്പോഴും സണ്ണിയുടെ മുന്‍കാല  ജീവിതം അത്ര സുഖകരമായിരുന്നില്ല.

കാനഡയില്‍ സെറ്റില്‍ഡായ സിഖ് കുടുംബത്തില്‍ ജനിച്ച സണ്ണിയുടെ ആദ്യത്തെ പേര് കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്നായിരുന്നു. എന്റര്‍ടൈന്‍മെന്റ് ലോകത്തേക്ക് കടന്നതോടെയാണ് പേര് സണ്ണി ലിയോണീ എന്ന് മാറ്റിയത്. സണ്ണിക്ക് 13 വയസുള്ളപ്പോള്‍ കുടുംബം മിഷിഗണിലേക്കും പിന്നീട് കാലിഫോര്‍ണിയയിലേക്കും താമസം മാറി.  

 തന്റെ പ്രൊഫഷനില്‍ തന്നെ ഒപ്പമുണ്ടായിരുന്ന ഡാനിയേല്‍ വെബ്ബറിനെയാണ് സണ്ണി ലിയോണി വിവാഹം കഴിച്ചത്. 2017ല്‍ ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ദത്തെടുത്തിരുന്നു. നിഷ എന്നാണ് മകളുടെ പേര്. ഒരു വര്‍ഷത്തിന് ശേഷം വാടഗ ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വീകരിച്ചു. ആഷര്‍ സിംഗ് വെബര്‍, നോവ സിംഗ് വെബര്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. 

vachakam
vachakam
vachakam

 മോഡലിംഗ് ചെയ്യുന്നതിന് മുമ്പ് നഴ്‌സിംഗ് പഠിച്ച സണ്ണി അക്കാലത്ത് ഒരു ജെര്‍മന്‍ ബേക്കറിയില്‍ വെയ്റ്റ്‌റസ് ആയി ജോലി ചെയ്തിരുന്നു. ഇന്‍കം ടാക്‌സ് കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.   19 വയസുമുതല്‍ തന്നെ സണ്ണി അഡള്‍ട്ട് സിനിമാ മേഖലയിലേക്ക് കടന്നിരുന്നു. അതോടെയാണ് ആളുകള്‍ തിരിച്ചറിയാൻ തുടങ്ങിയത്.

 സണ്ണി ചെയ്യുന്ന പ്രൊഫഷനെക്കുറിച്ച്‌ കുടുംബം മനസിലാക്കിയതോടെ  സണ്ണിയെ അംഗീകരിക്കാന്‍ അവർക്ക് ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നടി തന്റെ അമ്മ മദ്യപാനത്തിന് അടിമപ്പെട്ടതിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. തന്റെ കരിയര്‍ ഇതാണെന്ന് മനസിലായത് അമ്മയ്ക്ക് വലിയ ഷോക്ക് ആയിരുന്നെന്നും അത് അമ്മയെ മദ്യപാനത്തില്‍ അടിമപ്പെടുന്നതിലേക്ക് നയിച്ചുവെന്നുമായിരുന്നു അന്ന് സണ്ണി ലിയോണി പറഞ്ഞത്.

ഒരു സമയത്ത് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായിരുന്ന റസല്‍ പീറ്റേഴ്‌സുമായി സണ്ണി ഡേറ്റിംഗിലായിരുന്നു. വളരെ കുറച്ച്‌ കാലം മാത്രം നീണ്ടു നിന്ന ബന്ധം അവസാനിച്ചത് റസ്സല്‍ തന്റെ സ്റ്റാന്‍ഡ് അപ് കോമഡി ഷോകളില്‍ ഇവരുടെ ബന്ധത്തെയും തമാശയാക്കി തുടങ്ങിയത് ചോദ്യം ചെയ്തതോടെയാണ്. റസ്സലുമായുള്ള ബന്ധം തന്റെ ജീവിതത്തില്‍ എടുത്ത തെറ്റായിരുന്നെന്ന് പിന്നീട് സണ്ണി ലിയോണി തന്നെ പറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam


 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam