നടി സുഹാനി ഭട്‌നഗറുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സുഹാനി ഒരു മാരക രോഗത്തിന് അടിമയായിരുന്നു എന്നു പോലും പലരും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുടുംബം. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ കോശജ്വലന രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് മാതാവ് പറഞ്ഞു.
രണ്ടു മാസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ടതെന്നും എന്നാല്‍ കഴിഞ്ഞ പത്തു ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചതെന്നും മാതാവ് പൂജ ഭട്‌നാഗര്‍ പറഞ്ഞു. 'രണ്ട് മാസം മുമ്പ് അവളുടെ കൈകളില്‍ ഒരു ചുവന്ന പാടുണ്ടായി. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചെങ്കിലും രോഗ നിര്‍ണയം നടത്താന്‍ കഴിഞ്ഞില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആരോഗ്യനില വഷളായി. അധിക ദ്രാവകം അടിഞ്ഞ് കൂടിയതും അണുബാധയും കാരണം ശ്വാസകോശം തകരാറിലായി.' വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. ഈ രോഗം ലോകത്ത് അഞ്ചോ ആറോ പേര്‍ക്കാണ് ബാധിച്ചിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെട്ടു. ഫെബ്രവരി 16നാണ് സുഹാനി മരിച്ചത്.
2016ൽ നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗലിൽ നടി ബബിത ഫോഗട്ടിയുടെ ബാല്യകാലം ആയിരുന്നു സുഹാനി അവതരിപ്പിച്ചിരുന്നു. ശേഷം ബാലെ ട്രൂപ്പ് എന്നൊരു സിനിമയിലും സുഹാനി അഭിനയിച്ചിരുന്നു. ഏതാനും ചില പരസ്യങ്ങളിലും സുഹാനി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്