തെലുങ്ക് സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ മാതൃകയിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വോയ്സ് ഓഫ് വിമൻ. ഡബ്ല്യുസിസിയുടെ മാതൃകയിൽ 2019ൽ തെലുങ്ക് സിനിമാ മേഖലയിൽ രൂപീകരിച്ച സംഘടനയാണ് വോയ്സ് ഓഫ് വിമൻ.
"തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകളായ ഞങ്ങൾ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയും ഈ നിമിഷത്തിന് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ തുടർച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഡബ്ല്യുസിസിയില്‍ നിന്നുള്ള സൂചനകള്‍ സ്വീകരിച്ച്, തെലുങ്ക് സിനിമ മേഖലയിലെ സ്ത്രീകള്‍ക്കായുള്ള പിന്തുണാ ഗ്രൂപ്പായ ദി വോയ്സ് ഓഫ് വിമന്‍ 2019-ല്‍ സൃഷ്ടിക്കപ്പെട്ടു.
തെലുങ്ക് സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിന് ഗവൺമെൻ്റിൻ്റെയും വ്യവസായത്തിൻ്റെയും നയങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന സബ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് ഞങ്ങള്‍ ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു', എന്നാണ് വോയിസ് ഓഫ് വിമന്‍ അറിയിച്ചിരിക്കുന്നത്.
നടി സമാന്തയും വോയിസ് ഓഫ് വിമനിന്റെ പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഡബ്ല്യുസിസിയെ അഭിനന്ദിച്ച് സമാന്ത രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്