സെറ്റിൽ ബുള്ളീങ്ങും ഉപദ്രവവും; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

NOVEMBER 2, 2025, 10:12 PM

 സ്‌ട്രേഞ്ചർ തിങ്‌സ് സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരം ഡേവിഡ് ഹാർബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ.

നടിയുടെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.  പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം പരാതിയിൽ ലൈംഗീക അതിക്രമം നടന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.  

എങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി പേജുകൾ അടങ്ങിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്.

vachakam
vachakam
vachakam

അടുത്തിടെ പുറത്തു വന്ന സീരീസിന്റെ ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തിരുന്നു. 8 എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വോളിയം 1 നവംബർ 26നും, വോളിയം 2 ക്രിസ്തുമസ്സിനും, അവസാന എപ്പിസോഡ് പുതുവർഷത്തലേന്നും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam