നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മലയാളികളുടെ മനസ് ഒന്നടങ്കം കീഴടക്കിയ 'പ്രേമലു'. ഇപ്പോഴിതാ 'പ്രേമലു' സിനിമയെ പ്രശംസിച്ച് എസ്.എസ്. രാജമൗലി രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.
പ്രേമലു തെലുങ്കില്‍ ചെയ്തതില്‍ സന്തോഷം അറിയിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. മൂന്ന് നാല് വരികള്‍ ഉള്ള പോസ്റ്റില്‍ സിനിമയിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ടവും രാജമൗലി വ്യക്തമാക്കുന്നുണ്ട്. ‘പ്രേമലുവിനെ വാനോളം പുകഴ്ത്തി സാക്ഷാൽ രാജ മൗലി. എഴുത്തുകാരൻറെ കഴിവിനെയും പ്രശംസിക്കുന്നു. അതുപോലെ തന്നെ സിനിമയുടെ ട്രെയിലറില്‍ തന്നെ റീനു എന്ന പെണ്‍കുട്ടിയെ ഇഷ്‌പ്പെട്ടു. സച്ചിൻ പ്രിയങ്കരൻ ആണ്. പക്ഷെ തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് ആദിയെയാണ്’ എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
അതേസമയം രാജമൗലിയുടെ പോസ്റ്റിന് ചുവടെ പ്രേമലുവിന്റെ സംവിധായകൻ ഗിരിഷ് എ.ഡിയും ആദിയായി അഭിനയിച്ച ശ്യാം മോഹനും നന്ദി അറിയിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്