വിടപറഞ്ഞത് മലയാള സിനിമയിൽ 48 വർഷങ്ങൾ നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ 

DECEMBER 19, 2025, 9:46 PM

 നടൻ ശ്രീനിവാസന്റെ വേർപാടോടെ വിടപറഞ്ഞത്  മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയാണ്. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

 നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ  കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.  

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 

vachakam
vachakam
vachakam

1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

  മലയാളിയുടെ മാറിയ അഭിരുചികൾ പോലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ തടസമാവുന്നില്ല. കാരണം അദ്ദേഹം അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെയായിരുന്നില്ല. എല്ലാ കാലത്തിനും വേണ്ടിയുളളതായിരുന്നു ശ്രീനിവാസന്റെ സിനിമകൾ. 

 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദർശൻ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറിയ ശീനിവാസൻ എഴുത്തുവഴിയിൽ 4 പതിറ്റാണ്ട് പിന്നിട്ടിരുന്നു. തിരക്കഥ, സംഭാഷണം: ശ്രീനിവാസൻ എന്ന് ടൈറ്റിലിൽ തെളിഞ്ഞത് അന്നാണെങ്കിലും അതിനും എത്രയോ വർഷം മുൻപേ പല സിനിമകളുടെയും അണിയറയിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും ശ്രീനി പ്രവർത്തിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam