മലയാളികൾക്ക് പ്രത്യേകിച്ച് മുഖവുര ആവശ്യമില്ലാത്ത രണ്ട് താരങ്ങളാണ് മോഹൻലാലും ശ്രീനിവാസനും. ലാൽ-ശ്രീനി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്കെല്ലാം ഇന്നും നിരവധി ആരാധകരാണ്. ഇരുവരും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും പരസ്യമായ രഹസ്യമാണ്.
നടനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ ആരോഗ്യപരമായ കാരണങ്ങളാൽ ഇപ്പോൾ സിനിമയിൽ സജീവമല്ല. സിനിമയിൽ സജീവമല്ലെങ്കിലും അടുത്ത കാലത്തായി അഭിമുഖങ്ങളിലൂടെ ശ്രീനിവാസൻ പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ തനിക്ക് ഉമ്മ തന്നതുപോലും അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അന്ന് അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ശ്രീനിവാസനെ സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും വിമർശിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും മോഹൻലാലിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. യാതൊരു വിധ അഹങ്കാരവുമില്ലാത്ത വിനയമുള്ള നടനാണ് മോഹൻലാൽ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അഭിനയിക്കുന്നവരോടും മറ്റെല്ലാവരോടും വിനയത്തോട് കൂടി സമീപിക്കാനുള്ള മനസ്ഥിതി പുള്ളിക്കുണ്ട്. പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ പുള്ളി ഒരിക്കലും അത് വൈരാഗ്യമായി എടുത്ത് ആരെങ്കിലും ചോദിക്കുമ്പോൾ പുച്ഛമായി പറയാറില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇക്വേഷൻ കുറവോ അത്തരം പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.'
ഞാൻ വലിയ നടനാണെന്ന ഭാവം മോഹൻലാലിന് അശേഷമില്ല. ആരോടും ഇല്ല. അടുത്ത സുഹൃത്തുക്കളാണ് ഇപ്പോഴും വിളിക്കാറുണ്ട്. അഭിമുഖത്തിൽ ഞാൻ അതെല്ലാം പറഞ്ഞതിന്റെ പേരിൽ പുള്ളിക്ക് പിണക്കിമില്ല. അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടുമില്ല. അടുത്തിടെ മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ എനിക്ക് ഉമ്മ തന്നിരുന്നു. 'അതേ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ എനിക്ക് ഉമ്മ തന്നതുപോലും അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് എന്റെ ഭാര്യ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞു', എന്നാണ് ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. മോഹൻലാലിന്റെ വിനയത്തെ കുറിച്ച് സിനിമാക്കാരെല്ലാം എപ്പോഴും വാചാലരാകാറുള്ളതാണെന്നും ശ്രീനിവാസൻ പറഞ്ഞു.
മരണം എനിക്കിപ്പോൾ ഒരു വിഷയം അല്ലെന്നും കാരണം ഞാൻ അഞ്ചാറ് പ്രാവശ്യം മരിച്ചുവെന്നും ശ്രീനിവാസൻ രസകരമായിട്ട് അഭിമുഖത്തിൽ പറഞ്ഞുവെയ്ക്കുന്നു. ശ്വാസം മുട്ടൽ വന്ന് ബോധം പോയപ്പോൾ അതൊക്കെ മരണമായിരുന്നു. വേദന കൊണ്ട് ഞാൻ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റൽ വരെ എത്തില്ലെന്ന് ഞാൻ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നും. ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കൽ സെന്ററിലാണ്. 24 മണിക്കൂർ കഴിഞ്ഞാണ് ബോധം വരുന്നതെന്നും രോഗകാലം ഓർത്തെടുത്ത് ശ്രീനിവാസൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്