വിജയ്‌യുടെ ഗോട്ടിലെ അവസരം തള്ളി ശ്രീലീല

MAY 3, 2024, 11:16 AM

വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗോട്ടിലൂടെ തെലുങ്ക് താരം ശ്രീലീല തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഒരു ഡാൻസ് രംഗത്തിനായാണ് ഗോട്ടിന്റെ അണിയറപ്രവർത്തകർ നടിയെ സമീപിച്ചത്.

എന്നാൽ വിജയ് ചിത്രത്തിലേക്കുള്ള അവസരം ശ്രീലീല ഒഴിവാക്കിയിരിക്കുകയാണ്. തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെയായിരിക്കരുതെന്നും ഒരു കഥാപാത്രം ചെയ്യണമെന്നുമാണ് നടിയുടെ തീരുമാനം.  

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.

vachakam
vachakam
vachakam

മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam