വിജയുടെ സിനിമയായാലും ഐറ്റം നമ്ബറിനില്ലെന്ന് നടി ശ്രീലീല. ദളപതി വിജയുടെ ഏറ്റവും പുതിയ സിനിമയായ 'ഗോട്ടി' ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
" ഒരു ഐറ്റം നമ്പറിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്.
നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ നടി മാന്യമായി നിരസിച്ചു എന്നാണ് റിപ്പോര്‍ട്ട്. ശ്രീലീലയുടെ അടുത്തിടെ മഹേഷ് ബാബുവിനൊപ്പമുള്ള 'കുറിച്ചി മടത്തപ്പെട്ടി' എന്ന ഗാനം എല്ലായിടത്തും ട്രെന്‍ഡിംഗായിരുന്നു. ഇതോടെയാണ് ഗോട്ടിന്റെ അണിയറക്കാരും നടിയെ തങ്ങളുടെ സിനിമയിലേക്ക് വിളിച്ചത്. എന്നാൽ നടി ഈ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അതേസമയം നടൻ വിജയ് ഒരു ഡാൻസിങ് സ്റ്റാർ കൂടിയാണ്. അടുത്തിടെ ചെയ്ത നൃത്തഗാനരംഗമെല്ലാം വന്‍ ഹിറ്റായിരുന്നു. ബീസ്റ്റിലെ അറബിക് കുത്ത്, വരിസുവിലെ രഞ്ജിതമേ , ലിയോയിലെ നാന്‍ വരവ തുടങ്ങിയ ഗാനങ്ങള്‍ വിജയ്‌ആരാധകരും നൃത്തപ്രേമികളും വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്