തന്റെ കരിയറിലെ ആദ്യത്തെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രാകുൽ പ്രീത് സിംഗ്. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
മഹേഷ് ബാബു ചിത്രം സ്പൈഡർ ആണ് തന്റെ ആദ്യത്തെ വലിയ പരാജയം, ആ പരാജയം ഒരിക്കലും താൻ പ്രതീക്ഷിച്ചില്ല, അതിന് മുൻപുള്ള തന്റെ പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നു എന്നും രാകുൽ പറഞ്ഞു.
'സ്പൈഡർ ആയിരുന്നു എന്റെ കരിയറിലെ ആദ്യത്തെ വലിയ പരാജയം. ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ ബാധിച്ചിരുന്നു. കാരണം ആ സമയത്ത് രാംചരൺ, റാം പോത്തിനേനി, ജൂനിയർ എൻടിആർ തുടങ്ങിയവർക്കൊപ്പമുള്ള സിനിമയുൾപ്പെടെ എന്റെ പത്തോളം സിനിമകൾ അവിടെ സൂപ്പർ ഹിറ്റായിരുന്നു.
സ്പൈഡർ സൈൻ ചെയ്യുന്ന സമയത്ത് മഹേഷ് ബാബു, എ ആർ മുരുഗദോസ് ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷകളായിരുന്നു. പക്ഷെ ആ സിനിമ പരാജയത്തിന്റെ ഫീൽ എന്താണെന്ന് എന്നെ അറിയിച്ചു. പക്ഷെ ഉയർച്ച ഉണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടാകും', എന്നാണ് രാകുൽ അഭിമുഖത്തിൽ പറഞ്ഞത്.
മഹേഷ് ബാബുവിനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കിയ സിനിമയാണ് സ്പൈഡർ. മഹേഷ് ബാബുവിന്‍റെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള പ്രോജക്ട് ആയിരുന്നു ചിത്രം. 2006ൽ പുറത്തിറങ്ങിയ സ്റ്റാലിൻ എന്ന ചിത്രത്തിന് ശേഷം മുരുകദോസ് തെലുങ്കിൽ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. എസ് ജെ സൂര്യയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത്. നടന്റെ വില്ലൻ വേഷം കയ്യടി വാങ്ങിയെങ്കിലും മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
