പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത പരിപാടിക്കിടെ ഉന്തും തള്ളും. നിരവധി കാണികൾക്ക് പരിക്ക്. ശ്രീലങ്കയിലെ ജാഫ്‌നാ കോർട്ട്യാർഡിൽ നടന്ന സംഗീത പരിപാടിയിലാണ് സംഭവം നടന്നത്.
ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ തിരക്ക് കാരണം നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സാഹചര്യം കണക്കിലെടുത്തത് പരിപാടി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോൻ, ബാല, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നടി രംഭയുടെ ഭർത്താവ് ഇന്ദ്രനും അവരുടെ നൊത്തേൻ യൂണിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം എ ആർ റഹ്‌മാൻ നയിച്ച സംഗീത പരിപാടിയിലും സമാനമായ സാഹചര്യം ഉണ്ടായതിനെത്തുടർന്ന് പരിപാടി നിർത്തി വെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്