തെലുങ്ക് നടന്‍ സുബ്ബരാജു വിവാഹിതനായി. ബാഹുബലി, പോക്കിരി, മിര്‍ച്ചി തുടങ്ങി നിരവധി സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക് സുപരിചിതാണ് സുബ്ബരാജു.
47–ാം വയസ്സിലാണ് താരത്തിന്റെ വിവാഹം. താരം തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ‘അവസാനം വിവാഹിതനായി’ എന്നാണ് വധുവിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം സുബ്ബറാവു കുറിച്ചിരിക്കുന്നത്.
സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പു പട്ടു സാരിയാണ് വധുവിന്റെ വേഷം. താരത്തിന് ആശംസകളുമായി നിരവധി പേരെത്തി.
ബാഹുബലിയിൽ സുബ്ബരാജു അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിയിലെ താരത്തിന്റെ ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മീം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.
ആന്ധ്രപ്രദേശിലെ ഭീമാവാരം സ്വദേശിയായ സുബ്ബരാജു ഇന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസം സൃഷ്ടിക്കാന്‍ സാധിച്ച നടനാണ്. മലയാളത്തില്‍ തസ്‌കരവീരന്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലെ സുബ്ബരാജുവിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ജിതേന്ദ്രര്‍ റെഡ്ഡിയാണ് ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്