പാക് താരം അഭിനയിച്ച അബിര്‍ ഗുലാലിലെ പാട്ടുകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു

APRIL 25, 2025, 5:16 AM

പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച ഇന്ത്യൻ ചിത്രമായ അബിർ ഗുലാലിലെ ഗാനങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. ചിത്രം നിരോധിച്ചതിന് പിന്നാലെയാണ് ഗാനങ്ങൾ നീക്കം ചെയ്തത്.

മെയ് 9 ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നീ ഗാനങ്ങൾ നീക്കം ചെയ്തു.

രണ്ട് ഗാനങ്ങളും ഇനി യൂട്യൂബ് ഇന്ത്യയിൽ ലഭ്യമാകില്ല. ഗാനത്തിന്റെ അവകാശം സ്വന്തമാക്കിയിരുന്ന 'സരിഗമ'യുടെ യൂട്യൂബ് ചാനലിലാണ് ഗാനം അപ്‌ലോഡ് ചെയ്തത്.

vachakam
vachakam
vachakam

ഏപ്രില്‍ ഒന്നിന് ചിത്രത്തിന്റെ ടീസര്‍ വന്നതിന് പിന്നാലെ പാക് താരം അഭിനയിക്കുന്നു എന്നതിനാല്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അബിര്‍ ഗുലാല്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നു.

പിന്നാലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി തന്നെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam