ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ വിവാഹത്തിന് പിന്നാലെ ബാന്ദ്രയിലെ വീട് വില്പനയ്‌ക്ക് വച്ചതായി റിപ്പോർട്ട്. കടലിന് അഭിമുഖമായുള്ള താരത്തിന്റെ ലക്ഷ്വറി അപ്പാർട്ട്മെന്റാണ് വില്പനയ്‌ക്കിട്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ജൂണ്‍ 23നാണ് നടി കാമുകനായ സഹീർ ഇഖ്ബാലിനെ താരം വിവാഹം ചെയ്തത്. വിവാഹ ശേഷം ഇവർ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. 81 ഓറിയേറ്റ് ബില്‍ഡിംഗിലെ അപ്പാർട്ട്മെന്റാണിത്. നേരത്തെ നാലു മുറിയാണുണ്ടായിരുന്നതെങ്കില്‍ നവീകരണത്തിന് ശേഷം കൂടുതല്‍ സ്ഥലമുള്ള രണ്ടുമുറികളാക്കി ഫ്ലാറ്റ് ചുരുക്കിയിരുന്നു. 4,200 സ്ക്വയർ ഫീറ്റാണ് അപ്പാർട്ട്മെന്റ്.
അതേസമയം ആധുനിക രീതിയില്‍ ഫർണിഷ് ചെയ്തിരിക്കുന്ന അപ്പാർട്ട്മെന്റിന് 25 കോടിയാണ് വിലയിട്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. നടി ഇത് വാങ്ങിയിട്ട് അധിക നാളുകളായില്ല. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് താരം ഇത് വിൽക്കുന്നത് എന്ന സംശയത്തിലാണ് ആരാധകർ. ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ അപ്പാർട്ട്മെന്റിന്റെ വീഡിയോയുമായി എത്തിയതോടെയാണ് വില്പന വിവരം പരസ്യമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്