പട്‌ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. വിവാഹം ലളിതമായിരുന്നുവെങ്കിലും ബോളിവുഡ് താരങ്ങൾക്കായി ഗംഭീര റിസപ്ഷൻ മുംബൈയിൽ നടന്നിരുന്നു.
താരവിവാഹത്തിന് പിന്നാലെ പറ്റ്നയില്‍ നടിക്കെതിരെ ഹിന്ദുത്വവാദികളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സൊനാക്ഷിയുടെയും സഹീറിന്‍റെയും കല്യാണത്തെ ലൗ ജിഹാദ് എന്ന് വിളിച്ച ഹിന്ദു ശിവഭവാനി സേന എന്ന സംഘടന നടിയെ ബിഹാറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. പറ്റ്നയിലുടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
സൊനാക്ഷിയുടെ പിതാവും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹക്കും സംഘടന ഭീഷണിസന്ദേശം അയച്ചിട്ടുണ്ട്. സൊനാക്ഷിയും സഹീറും ഇതുവരെ പോസ്റ്ററുകളോട് പ്രതികരിച്ചിട്ടില്ല.എന്നാല്‍, തൻ്റെ മകള്‍ നിയമവിരുദ്ധമായോ ഭരണഘടനാ വിരുദ്ധമായോ ഒന്നും ചെയ്തിട്ടില്ലെന്ന് ശത്രുഘ്നൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്