മുംബൈ: നടന്‍ സഹീര്‍ ഇഖ്ബാലുമായുള്ള പ്രണയവിവാഹത്തിന്‍റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഒടുവിൽ പ്രതികരണവുമായി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ രംഗത്ത്. വിവാഹത്തിന് ശേഷം താരത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്.
ചിത്രകാരന്‍ പ്രസാദ് ഭട്ടിന്‍റെ കാരിക്കേച്ചര്‍ പങ്കുവച്ചുകൊണ്ടാണ് ഈ ആരോപണങ്ങൾക്ക് നടി മറുപടി നല്‍കിയിരിക്കുന്നത്. സഹീറിന്‍റെയും സൊനാക്ഷിയുടെയും വിവാഹ സല്‍ക്കാരത്തില്‍ നിന്നുള്ള ചിത്രമാണ് കാരിക്കേച്ചറിലുള്ളത്. 'സ്നേഹം ഒരു സാര്‍വത്രിക ഭാഷയാണ്' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഈ ചിത്രം റീഷെയര്‍ ചെയ്തിരിക്കുകയാണ് സൊനാക്ഷി. "സത്യമായ വാക്കുകള്‍!! ഇത് മനോഹരമാണ്! നന്ദി." എന്നാണ് സൊനാക്ഷി കുറിച്ചത്.
സൊനാക്ഷിയുടെ പിതാവും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹയും ട്രോളുകളെ വിമർശിക്കുകയും നിഷേധാത്മകത പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു രംഗത്ത് എത്തിയിരുന്നു.തന്‍റെ മകള്‍ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ഒന്നും ചെയ്തിട്ടില്ലെന്ന് ആണ് അദ്ദേഹം പ്രതികരിച്ചത്.
"വിവാഹം എന്നത് രണ്ടുപേർ തമ്മിലുള്ള വളരെ വ്യക്തിപരമായ തീരുമാനമാണ്. ആർക്കും ഇടപെടാനോ അഭിപ്രായം പറയാനോ അവകാശമില്ല.എല്ലാ പ്രതിഷേധക്കാരോടും ഞാൻ പറയുന്നു - പോകൂ, ഒരു ജീവിതം നേടൂ. നിങ്ങളുടെ ജീവിതത്തില്‍ ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്യുക. എനിക്ക് മറ്റൊന്നും പറയാനില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ഞായറാഴ്ചയാണ് നടി സൊനാക്ഷിയും നടൻ സഹീര്‍ ഇഖ്ബാലും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് തുടർന്ന് മുംബൈയിലെ ബാസ്റ്റിയനില്‍ വിവാഹ സല്‍ക്കാരവും നടന്നു. സല്‍ക്കാരത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്