'തന്റെ പേരിൽ മറ്റാരോ വാട്‌സാപ്പിലൂടെ തട്ടിപ്പ് നടത്തുന്നു'; ആരാധകർക്ക് മുന്നറിയിപ്പ് നൽകി അദിതി റാവു ഹൈദരി

NOVEMBER 16, 2025, 10:41 PM

ഏറെ ആരാധകരുള്ള താരമാണ് അദിതി റാവു ഹൈദരി. ഹിന്ദി, തമിഴ് ഭാഷകളിലെ ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയിക്കുന്നത്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, തന്റെ പേരിൽ മറ്റാരോ വാട്‌സാപ്പിലൂടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകി രംഗത്ത് എത്തിയിരിക്കുകയാണ് അദിതി. 

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം വിവരം പങ്കുവച്ചത്. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് താനാണെന്ന് തെറ്റിധരിപ്പിച്ച് ആരോ ഫോട്ടോഗ്രാഫർമാരോട് ഫോട്ടോഷൂട്ടിന് താൽപ്പര്യമുണ്ടെന്ന് സന്ദേശം അയയ്‌ക്കുന്നുണ്ടെന്നാണ് അദിതി റാവു വ്യക്തമാക്കിയത്.

'ഇന്ന് കുറച്ച് പേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ കാര്യത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആരോ വാട്സാപ്പിൽ ഞാനാണെന്ന് കാണിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് പറഞ്ഞ് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശം അയ‌യ്ക്കുന്നുണ്ട്. ജോലിക്കായി ഞാൻ സ്വകാര്യ നമ്പർ ഉപയോഗിക്കാറില്ല. എല്ലാം എന്റെ ടീമിലൂടെയാണ് നടക്കുന്നത്' എന്നാണ് അദിതി റാവു ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam