ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. പിതാവിന്റെ അനാരോഗ്യത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസ് മന്ദാന അപകടനില തരണം ചെയ്തു. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ വച്ചാണ് സ്മൃതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
വിവാഹച്ചടങ്ങുകള്‍ക്കിടെ ഇന്ന് രാവിലെയാണ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. ഇന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതിയത്.
എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകാന്‍ തുടങ്ങി. റിസ്‌ക് എടുക്കാന്‍ സാധിക്കില്ലായിരുന്നു. ഉടന്‍ ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റിലേക്ക് തിരിച്ചു – സ്മൃതിയുടെ മാനേജര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
