സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചന ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം ഉറപ്പുനൽകാമെന്ന് പറഞ്ഞ് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ സാംഗ്ലി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
നടനും നിർമാതാവുമായ വിഗ്യാൻ മാനെ (34) ആണ് സാംഗ്ലി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പരാതിയിൽ പറയുന്നതനുസരിച്ച്, 2023 ഡിസംബർ 5നാണ് വിഗ്യാൻ മാനെ പലാഷ് മുച്ഛലിനെ ആദ്യമായി കണ്ടത്. തന്റെ പുതിയ സിനിമയായ ‘നസാരിയ’യിൽ നിർമാതാവായി നിക്ഷേപം നടത്താൻ പലാഷ് വിഗ്യാനെ ക്ഷണിക്കുകയായിരുന്നു.
25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ 12 ലക്ഷം രൂപ ലാഭം ലഭിക്കുമെന്നും, കൂടാതെ സിനിമയിൽ ഒരു വേഷം നൽകുമെന്നും പലാഷ് വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ 2023 ഡിസംബർ മുതൽ 2025 മാർച്ച് വരെ പല ഘട്ടങ്ങളിലായി വിഗ്യാൻ മാനെ 40 ലക്ഷം രൂപ പലാഷിന് കൈമാറി.
എന്നാൽ സിനിമയുടെ നിർമ്മാണം പൂർത്തിയായില്ലെന്നും, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് പ്രതികരിക്കാതായതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
