വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഡീലിറ്റ് ചെയ്ത് സ്മൃതി മന്ദാന

NOVEMBER 24, 2025, 4:50 AM

മുംബൈ: വിവാഹത്തിന് തൊട്ടു മുമ്പ് ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പിതാവ് ശ്രീനിവാസിനെയും ഭാവി വരനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്  പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും ഡീലിറ്റ് ചെയ്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. 

വിവാഹവുമായും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്മൃതി ഡീലിറ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീ‍ഡിയോയും സ്മൃതി ഡീലിറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പലാഷ് മുച്ചലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. 

ഇന്നലെയായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസിനെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.  ശ്രീനിവാസിന് ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

vachakam
vachakam
vachakam

അതേസമയം ഇതിന് പിന്നാലെ പലാഷ് മുച്ചലിനെയും അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈറല്‍ അണുബാധയും ദഹനപ്രശ്നങ്ങളെയും തുടര്‍ന്നാണ് മുച്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുച്ചല്‍ പിന്നീട് ആശുപത്രി വിട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam