നടൻ ശിവകാർത്തികേയൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ മദ്രാസിയുടെ പ്രൊമോഷൻ തിരക്കിലാണ്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5 ന് തിയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ശിവകാർത്തികേയൻ ഭാര്യ ആരതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
സിനിമയിൽ വിജയിക്കുന്നതിനു മുൻപ് ജീവിതത്തിൽ പിന്തുണച്ച ആളുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ശിവകാർത്തികേയന്റെ മറുപടി. തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് കോളജ് സുഹൃത്തുക്കളാണെന്നും അവരാണ് തന്നെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചതെന്നും ശിവകാർത്തികേയൻ പറഞ്ഞു.
വേദിയിൽ കയറി മിമിക്രി ചെയ്യാൻ പ്രോത്സാഹിപ്പിച്ചത് തന്റെ സുഹൃത്തുക്കളാണെന്നും അദ്ദേഹം ഓർമ്മിച്ചു. നടനാകുന്നതിന് മുമ്പ് തന്നെ ആരതി തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചിരുന്നുവെന്നും അതിന് താൻ എപ്പോഴും അവരോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ ഭാര്യ ആരതി, ഞാൻ സിനിമാ മേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവർ എന്നെ വിവാഹം കഴിച്ചു. സിനിമാ വ്യവസായം ഒരു ബിസിനസ് ആയതിനാൽ ആളുകൾ എപ്പോഴും കഴിവുള്ള ആളുകളെ കണ്ടെത്തുന്നു. പക്ഷേ, ഒന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ല ശമ്പളം പോലും ഇല്ലാതിരുന്നപ്പോൾ, എനിക്ക് അവളെ സംരക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കും," ശിവകാർത്തികേയൻ വ്യക്തമാക്കി. 2010 ലായിരുന്നു ശിവകാർത്തികേയനും ആരതിയും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്