ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ബീറ്റിൽസ് എന്ന ഇതിഹാസ സംഗീതബാൻഡ് 1970-ൽ ആണ് ഔദ്യോഗികമായി പിരിഞ്ഞത്. മ്യൂസിക് ഇതിഹാസമായ ബീറ്റിൽസ് ഗ്രൂപ്പിൽ നിന്നും പിരിഞ്ഞതിന് ശേഷമുള്ള കാലയളവിൽ പോള്‍ മക്കാര്‍ട്‌നി താൻ നേരിട്ട അപ്രതീക്ഷിത വെല്ലുവിളികൾക്കെയും ഒടുവിൽ കണ്ടെത്തിയ പുതുവഴികളിലേക്കുള്ള യാത്രയെയും തുറന്ന് പറയുന്നു. അദ്ദേഹത്തിന്റെ പുതിയ ബുക്ക് “Wings: The Story of a Band on the Run” ലൂടെ ആണ് തന്റെ അനുഭവങ്ങൾ അദ്ദേഹം വിശദമായി തുറന്നു പറഞ്ഞത്.
ബീറ്റിൽസ് ഗ്രൂപ്പിൽ നിന്നും പിരിഞ്ഞതിന് പിന്നാലെ ഉണ്ടായ മാറ്റങ്ങൾ ആണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതിന് പിന്നാലെ മക്കാര്‍ട്‌നിക്ക് തന്റെ സുഹൃത്തുക്കളുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നും നിയമ പോരാട്ടങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറയുന്നു.
ഈ പിരിയലിന് ശേഷം തനിക്ക് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്താനായില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പിന്നീട് മക്കാര്‍ട്‌നി 1971-ലാണ് തന്റെ ഭാര്യ ലിന്റ മക്കാര്‍ട്‌നിയും ഗിറ്റാറിസ്റ്റ് ഡെന്നി ലൈനിയും ചേർന്ന് വിങ്‌സ് ബാൻഡ് ആവിഷ്‌കരിച്ചത്.
അദ്ദേഹം ബുക്കിൽ തന്റെ ഭാര്യ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭാര്യ ലിൻഡ മക്കാർട്ട്‌ണിയെക്കുറിച്ചുള്ള പ്രാധാന്യം വളരുന്നത്. ബാൻഡിൽ നിന്നും പിരിഞ്ഞ ശേഷം അവർ പുതിയ ബാൻഡ് തുടങ്ങുകയും ഒരുമിച്ചു സ്കോട്ട്ലണ്ടിലെ ഗ്രാമപ്രദേശത്തേക്ക് മാറി താമസിക്കുകയും ചെയ്തു. അവിടെ അവർ ഒരു കർഷകൻ പോലെ, ശാന്തമായ, സാധാരണ ജീവിതം നയിക്കുകയായിരുന്നു. അവിടെ തനിക്ക് കുടുംബത്തോടൊപ്പം സത്യസന്ധമായ സമയം ലഭിച്ചു എന്നും ഇത് തനിക്ക് പുതുജീവൻ പകർന്നു എന്നും മക്കാര്‍ട്‌നി പറയുന്നു.
1971-ൽ, ഭാര്യ ലിൻഡയും ഗിറ്റാരിസ്റ്റ് ഡെന്നി ലെയ്‌നും ചേർന്ന് പുതിയ ബാൻഡ് Wings ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആരും അത് ബീറ്റിൽസ് നിലവാരത്തിലെത്തുമെന്ന് വിശ്വസിച്ചില്ല. പക്ഷേ മക്കാർട്ട്‌നിയുടെ സ്ഥിരതയും ആത്മവിശ്വാസവും Wings-നെ ഉയർത്തി, പിന്നീട് ലോകം എന്നും ആസ്വദിക്കുന്ന ഹിറ്റുകൾ ജനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
