ചെന്നൈ: നടിയും ഡബ്ള്യൂ.സി.സി സ്ഥാപക അംഗവുമായ റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര.
റിമ കല്ലിങ്കല്‍ തന്റെ വീട്ടില്‍ വച്ച് നിരന്തരം ലഹരി വിരുന്നുകള്‍ നടത്തുന്നുവെന്നും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഈ വിരുന്നുകളില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുമാണ് സുചിത്ര എസ് എസ് മ്യൂസിക് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അത് കൂടാതെ അനവധി പെണ്‍കുട്ടികളെയാണ് അവർ നടത്തുന്ന പാർട്ടികളില്‍ ലഹരി ഉപയോഗിപ്പിക്കുന്നതെന്നും സുചിത്ര വ്യക്തമാക്കി.
റിമ കല്ലിങ്കലിൻ്റെ കരിയർ തകർന്നിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര വ്യക്തമാക്കി . ചില കാര്യങ്ങള്‍ ഒരിക്കലും ഒരു പാർട്ടിയില്‍ ഉപയോഗിക്കരുത്, അത് മുതിർന്നവരുടെ പാർട്ടിയില്‍ ആയാല്‍ പോലും.
അത്തരം പ്രവർത്തനങ്ങളില്‍ റിമയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയെന്നും സുചിത്ര പറഞ്ഞു. ഈ പാർട്ടികളില്‍ പങ്കെടുത്ത നിരവധി മലയാള ഗായികമാർ സംഭവങ്ങളെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വിശദാംശങ്ങള്‍ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അവരുടെ പാർട്ടികളില്‍ പെണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു, നിരന്തരം ഉപയോഗിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ടാണോ നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല എന്നും സുചിത്ര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്