വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ് രംഗത്ത്. റിലേഷൻഷിപ്പില്‍ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നതെന്നാണ് വിജയ് പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു വിജയ് യേശുദാസ് തന്റെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
'എന്നെയും ദർശനയേയും സംബന്ധിച്ച് നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ മാതാപിതാക്കള്‍ ഇക്കാര്യം മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷയില്ല. അവർക്ക് ഇത് വേദനാജനകമായ അവസ്ഥയാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കാൻ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം.
അതേസമയം മക്കള്‍ക്ക് പ്രത്യേകിച്ച് മകള്‍ക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവള്‍ക്ക് പക്വതയുണ്ട്. അവള്‍ എന്നെയും ദർശനയേയും പിന്തുണയ്ക്കുന്നുണ്ട്. മൂത്ത മകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചും മകന് ഒൻപതും വയസാണ്. മകന് കാര്യങ്ങള്‍ മനസിലായി വരുന്നതേയുള്ളൂ എന്നും വിജയ് പറയുന്നു.
അതേസമയം തന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത് എന്നും വിജയ് തുറന്ന് പറയുന്നുണ്ട്. നമ്മളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞുകൊണ്ട് നടക്കേണ്ടെന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ അതിലൊരു അർത്ഥവുമില്ല എന്നാണ് വിജയ് യേശുദാസ് വ്യക്തമാക്കുന്നത്.
2007ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. നടി ദിവ്യ പിള്ളയുമായി വിജയ് യേശുദാസ് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്