വിവാദങ്ങളുടെ നായകനായാണ് ചിലബരശൻ എന്നും അറിയപ്പെടുന്ന ചിമ്പു. നിരവധി പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, 42 വയസ്സുള്ള സിമ്പു ഇപ്പോഴും സിംഗിൾ ആണെന്നത് അദ്ദേഹത്തിന്റെ ആരാധകർക്ക് വലിയ വേദനയാണ്. താൻ ഇപ്പോഴും ഒരു നല്ല പ്രണയത്തിനായി യാചിക്കുകയാണെന്ന് ചിമ്പു പറയുന്നു. ജയ ടിവിക്ക് നൽകിയ അഭിമുഖത്തിൽ നടൻ തന്റെ വിവാദ പ്രണയങ്ങളെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു.
എന്റെ അമ്മ വളരെക്കാലമായി പ്രണയത്തിന് എതിരായിരുന്നു. അവർ എന്നെ തല്ലുമായിരുന്നു, ഷൂട്ടിംഗ് സെറ്റുകളിൽ ഏതെങ്കിലും പെൺകുട്ടിയുമായി എന്നെ കണ്ടാൽ അത് ഒരു പ്രശ്നമാകും. എന്നാൽ ഇന്ന്, പ്രണയം ഞാൻ അന്വേഷിക്കുന്ന ഒന്നാണ്, ഞാൻ അതിനായി യാചിക്കുന്നു. അത്തരമൊരു പ്രണയം എന്റെ ജീവിതത്തിലും സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അതേസമയം, തന്റെ ജീവിതത്തിലൂടെ കടന്നുപോയ മുൻ കാമുകിമാരുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് സിമ്പു പറഞ്ഞു. കണ്ടാല്‍ മുഖം തിരിഞ്ഞു നടക്കുന്ന ശത്രുക്കളെ പോലെയല്ല വേര്‍പിരിഞ്ഞത് എന്നാണ് ചിമ്പു പറഞ്ഞത്.
കേട്ടതില്‍ ഏറ്റവും അധികം വേദനിപ്പിച്ച വിവാദം നയന്‍താരയ്‌ക്കൊപ്പമുള്ളതായിരുന്നു എന്ന് ചിമ്പു പറയുന്നു. കൂട്ടുകാരോടൊപ്പം ബാങ്കോക്കില്‍ ഒരു അവധി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് നയന്‍താരയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ വൈറലായി എന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നത്.
സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി എടുത്ത ഏതെങ്കിലും ഇന്റിമേറ്റ് സീന്‍ ആയിരിക്കും എന്നാണ് അപ്പോള്‍ ഞാന്‍ കരുതിയത്. പിന്നീടാണ് അറിഞ്ഞത് അതല്ല എന്ന്. ദുബായില്‍ ആയിരുന്നപ്പോള്‍, ഞങ്ങളുടെ സ്വകാര്യ സന്തോഷ നിമിഷത്തില്‍ എടുത്ത ചിത്രങ്ങളായിരുന്നു അത്. ലീക്കായപ്പോള്‍ വല്ലാത്ത വേദന തോന്നി- ചിമ്പു പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
