സോഷ്യൽ മീഡിയയിൽ എന്നും സജീവമായ നടിയാണ് ശ്രുതി ഹാസൻ. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിൽ നടി ഒരിക്കലും ഒഴിഞ്ഞു മാറാറില്ല. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആർത്തവ സമയത്തെ സെറ്റിലെ അനുഭവങ്ങളെക്കുറിച്ച് ശ്രുതി വാചാലയായി.
"ആ സമയങ്ങളിൽ ഞാൻ വല്ലാത്തൊരു ഡിസ്കംഫോർട്ട് പോലെയാണ് അനുഭവിക്കുന്നത്. നൃത്തം ചെയ്യുമ്പോഴും സ്റ്റണ്ടുകൾ ചെയ്യുമ്പോഴും ഒരു അഭിനേതാവെന്ന നിലയിൽ വളരെ ബുദ്ധിമുട്ടാണ്. എല്ലാം നടിമാരും അക്ഷരാർത്ഥത്തിൽ ആ ദിവസങ്ങളിൽ ശരീരവുമായി പോരാടുകയാണ്- ശ്രുതി പറഞ്ഞു.
സുഖകരമായ ആർത്തവം ഉള്ള ഒരുപാട് സ്ത്രീകളുണ്ട്, എന്നാൽ അങ്ങനെ സംഭവിക്കാത്ത ഒരുപാട് പേരുണ്ട്. ഞങ്ങൾ നായികമാർക്കും ഈ ദിവസങ്ങളിൽ ഇഷ്ടമുള്ള പലതും കഴിക്കാനും അൽപ്പം കരയാനുമൊക്കെ ആഗ്രഹമുണ്ട്, അത് ശരിക്കും വേദനാജനകമാണ്." ശ്രുതി കൂട്ടിച്ചേർത്തു.
അതേസമയം, വർക്ക് ഫ്രണ്ടിൽ, ശ്രുതി ഹാസനെ അവസാനമായി കണ്ടത് സലാറിലാണ്. 'സലാർ പാർട്ട് 2' എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്