മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ രൂക്ഷ വിമർശനവുമായി ശ്രുതി ഹസൻ. വിമാനം വൈകിയതിന്‍റെ പേരില്‍ ആണ് വിമാന കമ്പനിക്കെതിരെ നടി രംഗത്ത് എത്തിയത്.
വിമാനം വൈകുന്നതിനെ കുറിച്ച് വിമാനക്കമ്പനി ഒരു വിവരവും പങ്കുവെച്ചില്ലെന്നും താനും മറ്റ് യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിയെന്നും ആണ് താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയത്. എക്സ് അക്കൗണ്ടിലാണ് പോസ്റ്റ് പങ്കുവച്ചത്.
“ഞാൻ സാധാരണയായി പരാതികള്‍ ഉന്നയിക്കുന്ന ആളല്ല, പക്ഷേ ഇന്‍റിഗോയുടെ ഇന്നത്തെ അരാജകത്വം ശരിക്കും മടുപ്പിച്ചു, കഴിഞ്ഞ നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ് - ഒരുപക്ഷേ നിങ്ങൾക്ക് ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു, യാത്രക്കാര്‍ക്ക് വിവരങ്ങളോ, മര്യാദയോ, വ്യക്തതയോ കൊടുക്കാമായിരുന്നു" എന്നാണ് ശ്രുതി പോസ്റ്റില്‍ പറയുന്നത്.
ശ്രുതിയുടെ പോസ്റ്റ് അതിവേഗമാണ് വൈറലായത്. എന്നാൽ വൈകാതെ ശ്രുതിക്ക് ഇന്‍റിഗോ മറുപടി നല്‍കി. മുംബൈയിലെ കാലാവസ്ഥ പ്രതികൂലമായതാണ് വിമാനം വൈകാൻ കാരണമെന്നാണ് എയർലൈൻ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്