ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേർപിരിഞ്ഞ ശേഷം പാക് കിക്കറ്റ് താരം ഷൊയ്ബ് മാലികിന്റെ ഇപ്പോഴത്തെ വിവാഹ ചിത്രമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഷൊയ്ബിന്റെ മൂന്നാം വിവാഹമാണ് പാക് നടി സന ജവേദുമായുളളതെന്ന് പലർക്കും അറിയില്ല.
2010ല്‍ സാനിയയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഷൊയ്ബ് മാലിക് മറ്റൊരു ഇന്ത്യക്കാരിയെ വിവാഹം കഴിച്ചിരുന്നു. അയേഷ സിദ്ദീഖിയെന്നും മഹ സിദ്ദീഖിയെന്നും വിളിക്കുന്ന ഹൈദരാബാദുകാരിയാണ് ഷൊയ്ബ് മാലിക്കിന്‍റെ ആദ്യ ഭാര്യ.
സാനിയയുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ താനും ഷൊയ്ബുമായുള്ള വിവാഹത്തിന്‍റെ വിഡിയോ അടക്കം അയേഷ പുറത്തുവിടുകയും ഷൊയ്ബിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
2002ലായിരുന്നു ഷൊയ്ബ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്ന ആയേഷ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആയേഷയുമായി ടെലിഫോണിലൂടെയുള്ള വിവാഹം മാത്രമാണ് നടന്നതെന്നായിരുന്നു ഷൊയ്ബ് മാലിക്കിന്‍റെ വാദം.
അയേഷയെ ഒരിക്കൽ പോലും നേരില്‍ക്കണ്ടിട്ടില്ലെന്നും ഫോട്ടോയില്‍ കണ്ട സ്ത്രീയെ അല്ല താന്‍ ഫോണിലൂടെ വിവാഹം കഴിച്ചത് എന്ന് 2005ലാണ് തിരിച്ചറിഞ്ഞതെന്നും അതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഷൊയ്ബ് മാലിക് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്