"മക്കൾ എന്നെ തിയേറ്ററിൽ കണ്ടിട്ടില്ല"; ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്താൻ ശില്പ ഷെട്ടി

JUNE 9, 2026, 9:02 AM

ബോളിവുഡ് സിനിമാ ലോകത്ത് ഒരുകാലത്ത് നായികയായി തിളങ്ങിനിന്ന പ്രേക്ഷകരുടെ പ്രിയതാരം ശില്പ ഷെട്ടി  വീണ്ടും വെള്ളിത്തിരയിലേക്ക് സജീവമായി മടങ്ങിവരാൻ ഒരുങ്ങുന്നു.

തന്റെ മക്കൾക്ക് വേണ്ടിയാണ് ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിവരാൻ ഇപ്പോൾ ആഗ്രഹം തോന്നിയതെന്ന് താരം വെളിപ്പെടുത്തി. പ്രമുഖ ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസിനോട്'  സംസാരിക്കവെയാണ് ശില്പ ഷെട്ടി തുറന്നുപറഞ്ഞത്.തന്റെ മക്കൾ ഇതുവരെ തന്നെ ഒരു യഥാർത്ഥ തിയേറ്റർ സ്ക്രീനിൽ കണ്ടിട്ടില്ലാത്തതാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ശില്പ ഷെട്ടി പറയുന്നു:

"എന്റെ മക്കളായ വിയാനും സമിഷയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ഒടിടിയിലോ മാത്രമേ എന്റെ സിനിമകൾ കണ്ടിട്ടുള്ളൂ. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു വലിയ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് ഏറെ താല്പര്യമുണ്ട്. എന്റെ മക്കൾ എന്നെ ബിഗ് സ്‌ക്രീനിൽ കാണണം, അതിനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്."

vachakam
vachakam
vachakam

തന്റെ 'സുഖീ' (Sukhee) എന്ന ചിത്രം 2023-ൽ മകൻ വലിയ സ്‌ക്രീനിൽ കണ്ടിട്ടുണ്ടെങ്കിലും അതൊരു പ്രിവ്യൂ തിയേറ്ററിൽ മാത്രമായിരുന്നുവെന്ന് ശില്പ വ്യക്തമാക്കി. പണ്ട് താൻ ചെയ്തതുപോലെയുള്ള മികച്ച സിനിമകൾ ഇനിയും ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

ഇതിനിടയിൽ പല സിനിമകളും ചെയ്യാനുള്ള അവസരങ്ങൾ തന്നെത്തേടി വന്നിരുന്നുവെന്ന് ശില്പ ഷെട്ടി വെളിപ്പെടുത്തി. എന്നാൽ തികച്ചും ന്യായമായ കാരണങ്ങളാൽ ചില വമ്പൻ ചിത്രങ്ങളോട് പോലും തനിക്ക് 'നോ' പറയേണ്ടി വന്നിട്ടുണ്ട്. ആ സിനിമകൾ വേണ്ടെന്ന് വെച്ചതിൽ തനിക്ക് യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും താരം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam